SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

വന്യമൃഗ ശല്യം: ധർണ നടത്തും

നെന്മാറ: അയിലൂർ, വണ്ടാഴി, പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ(കിഫ) നേതൃത്വത്തിൽ നെന്മാറ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ വ്യാഴാഴ്ച ധർണ നടത്തും. കുരങ്ങ്, കാട്ടുപന്നി, മാൻ, കാട്ടാന, മലയണ്ണാൻ, കരടി തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും എത്തി നാശം ഉണ്ടാക്കുന്നതിന് പരിഹാരം കാണണമെന്നും മേഖലയിൽ സൗരോർജ്ജ വൈദ്യുത വേലി കാര്യക്ഷമമായി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് നിവേദനവും നൽകും. മേഖലയിലെ ജനപ്രതിനിധികളും സാമുദായിക, സംഘടന പ്രതിനിധികളും വന്യമൃഗ ശല്യം രൂക്ഷമായ കടപ്പാറ, പൊൻ കണ്ടം, ഒലിപ്പാറ, അടിപ്പെരണ്ട, കരിമ്പാറ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിച്ചാണ് വ്യാഴാഴ്ച നെന്മാറ ഡി.എഫ്.ഒയ്ക്ക് മുന്നിലെത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL