കരുതലും കൈത്താങ്ങും: പാലക്കാട് താലൂക്ക് തല
പരാതി പരിഹാര അദാലത്തിന് തുടക്കമായി
പാലക്കാട്: 'കരുതലും കൈത്താങ്ങും' പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തിന് തുടക്കമായി. നിയമങ്ങൾ മറികടന്ന് പരിഹരിക്കാൻ സാദ്ധ്യമല്ലെങ്കിലും ലഭിച്ച പരാതികൾ നിയമത്തിനകത്ത് നിന്നുകൊണ്ട് തന്നെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ്. മുഹമ്മദ് ബാഗ് ഈവന്റ് സെന്ററിൽ നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻക്കൂട്ടി ഓൺലൈനായി ലഭിച്ച പരാതികൾ അദാലത്ത് ദിനത്തിൽ തന്നെ പരിഹരിക്കും. തത്സമയം ലഭിച്ച പരാതികൾ പരിശോധിച്ച് പരമാവധി സമയബന്ധിതമായി തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റൽ കരുതലും കൈത്താങ്ങിൽ പരിഗണിക്കുന്ന വിഷയമല്ലെങ്കിലും നിരവധി പേർ ഇതു സംബന്ധിച്ച പരാതികളുമായി വരുന്നത് പരിഗണിച്ച് ഇതിനായി പ്രത്യേക അദാലത്ത് ഉടനെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും പരാതി പരിഹാരത്തിന് നേതൃത്വം നൽകി. എം.എൽ.എമാരായ കെ.ശാന്തകുമാരി, എ.പ്രഭാകരൻ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.പ്രമീളാ ശശിധരൻ, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, എ.ഡി.എം കെ.മണികണ്ഠൻ, ആർ.ഡി.ഒ എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |