SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

അവർ ഇറങ്ങി...അട്ടപ്പാടി ചുരത്തെ  മാലിന്യമുക്തമാക്കുവാൻ

cleaning
ചുരം സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായുള്ള പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിൽ വനംവകുപ്പിനൊപ്പം പങ്കെടുത്ത സന്നദ്ധപ്രവർത്തകരും എൻ.സി.സി വിദ്യാർഥികളും.

മണ്ണാർക്കാട്: ചുരം സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായുള്ള പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിൽ വനംവകുപ്പിനൊപ്പം കൈകോർത്ത് സന്നദ്ധപ്രവർത്തകരും എൻ.സി.സി വിദ്യാർത്ഥികളും. ചുരംറോഡിലും താഴ്ചയിലേക്കുമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ ഇവർ നീക്കംചെയ്തു. തരംതിരിച്ചശേഷം ചാക്കുകളിൽ നിറച്ച ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യം തെങ്കര പഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് കൈമാറി. അട്ടപ്പാടിയിലേക്കുള്ള പ്രവേശനകവാടമായ അട്ടപ്പാടി ചുരം റോഡിൽ നിന്നാണ് വൃത്തിയാക്കൽ ആരംഭിച്ചത്. ഒമ്പതാംവളവിലാണ് സമാപിച്ചത്.
നേച്ചർ ഗാർഡ് ഇനീഷ്യേറ്റീവ് (എൻ.ജി.ഐ) സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം മണ്ണാർക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ ജീവനക്കാരോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. ചുരം റോഡിന്റെ വശങ്ങളിൽനിന്നും താഴ്ച്ചയിലേക്ക് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ എൻ.ജി.ഐ അംഗങ്ങൾ കയർ കെട്ടി സാഹസികമായാണ് ഇറങ്ങിയത്. എൻ.ജി.ഐ ഭാരവാഹികളായ നാരായണസ്വാമി, മോൻസി ജോൺ എന്നിവർ നേതൃത്വം നൽകി. ആനമൂളി ചെക്ക്‌പോസ്റ്റിൽ രാവിലെ നടന്ന പരിപാടി തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് റേഞ്ച് ഓഫീസർ എൻ.സുബൈർ അദ്ധ്യക്ഷനായി. വാർഡംഗം സീനത്ത്, മണ്ണാർക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.എം.മുഹമ്മദ് അഷ്രഫ്, എൻ.പുരുഷോത്തമൻ, ദാറുന്നജാത്ത് സ്‌കൂളിലെ എൻ.സി.സി ഓഫീസർ ലെഫ്റ്റ പി.ഹംസ,​ കേരള കൗമുദി റിപ്പോർട്ടർ കൃഷ്ണദാസ് കൃപ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL