ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ ചിറ്റൂർ അണിക്കോട്ടിൽ ആരംഭിച്ച നഗര ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.കൃഷൻ കുട്ടി അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത, വൈസ് ചെയർമാൻ എം.ശിവകുമാർ, ഓമന കണ്ണൻകുട്ടി, കെ.ഷീജ, കെ.സുമതി, സി.മുഹമ്മദ്ദ് സലീം, ഡോ. സാന്ദ്ര, ഡോ. അനിൽകുമാർ, എ.നൗഷാദ് എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് ഏഴുമണി വരെയാണ് ആശുപത്രി പ്രവർത്തന സമയം. മരുന്നും ചികിത്സയും സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |