കൊല്ലങ്കോട്: കേരള സ്റ്റേറ്റ് സർവീസ് ലീഗ് കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും ജില്ലാ സെക്രട്ടറി വി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.എൻ.ശിവദാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഗോവർധനൻ, ഭാരവാഹികളായ പി.ചന്ദ്രൻ, എ.ചന്ദ്രൻ, പി.കേശവനുണ്ണി,രഘു നായർ, റിട്ട. ലെഫ്. വാസുദേവൻ, മഹിള പ്രസിഡന്റ് ആർ.സുനിത, യു.പ്രസന്ന, ജ്യോതി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഇ.സി.എച്ച്.എസ് ഇൻ ചാർജ് റിട്ട. കേണൽ ശങ്കരനാരായണൻ, ജില്ലാ സൈനിക വെൽഫെയർ ഓഫീസർ മുഹമ്മദ് അസ്‌ലാം എന്നിവർ ക്ലാസുകൾ എടുത്തു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ജെ.ഡി.എഫ്.എസ് ഇവന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എൻ.സി.സി അംഗങ്ങളെയും പാലക്കാട് മാരത്തോണ പങ്കാളികളായ വിമുക്ത ഭടനേയും അനുമോദിക്കുകയും ചെയ്തു. വിമുക്തഭട മാസാചരണസമാപനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |