
പാലക്കാട്: ഒറ്റപ്പാലം താലൂക്കിൽ ലക്കിടി-പേരൂർ രണ്ട് വില്ലേജിലെ ബ്ലോക്ക് 28 റീ സർവേ 301ൽ ഉൾപ്പെട്ട പുഴ പുറമ്പോക്കിൽ വീണുകിടന്നിരുന്ന 60 ഇഞ്ച് ചുറ്റളവുള്ളതും 30 വർഷം പഴക്കമുള്ളതുമായ തേക്കുമരം ജനുവരി 23 ന് രാവിലെ 11 മണിക്ക് ലക്കിടി-പേരൂർ രണ്ട് വില്ലേജ് ഓഫീസിൽ ലേലം ചെയ്തു വിൽക്കുമെന്ന് ഒറ്റപ്പാലം സബ് കളക്ടർ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നിശ്ചിത നിരതദ്രവ്യം കേട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0466 2244323.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |