
പാലക്കാട്: ഒരു സൈക്കിളുമെടുത്ത് ന്യൂസിലാന്റിൽ നിന്നും റോബി ഡേയ്ഞ്ചർ വെബ് പുറപ്പെട്ടു. ലോകം ചുറ്റിക്കറങ്ങാൻ, ഒപ്പം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ട്രാൻസ്ജന്റർ യുവാവെന്ന റെക്കോർഡും നേടിയെടുക്കാൻ. തന്റെ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ 31 വയസുള്ള ട്രാൻസ്ജെൻഡർ യുവാവ് ഇന്നലെ പാലക്കാട് നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിച്ചു. 219 ദിവസത്തെ യാത്ര പൂർത്തിയാവുമ്പോൾ 19450 ഓളം കിലോമീറ്റർ സൈക്കളിൽ സഞ്ചരിച്ചു കഴിഞ്ഞു. ദിവസവും 130 കിലോമീറ്റർ വീതമാണ് സൈക്കിളിൽ യാത്ര ചെയ്യുന്നത്. അടുത്ത ഏപ്രിൽ മാസം അവസാനത്തിൽ ന്യൂസിലാന്റിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇയാൾ പറഞ്ഞു.
കാനഡ, അമേരിക്ക, പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, നെതർലാന്റ്, ജെർമനി, ചെക്ക്, ഓസ്ട്രിയ, സ്ലോവാകിയ, ഹംഗറി, സെർബിയ, റൊമാനിയ, ബൾഗേറിയ, തുർക്കി, ജോർജിയ രാജ്യങ്ങളാണ് ഇതിനോടകം പര്യടനം നടത്തിയത്. ഇനി വെസ്റ്റ് ബംഗാളിൽ നിന്ന് ഓസ്ട്രേലിയ കൂടി കറങ്ങിയാണ് നെതർലാന്റിൽ തിരിച്ചെത്തുന്ന രീതിയിലാണ് റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
യാത്രക്കിടയിൽ പരിചയപ്പെടുന്നവരുടെ ഓട്ടോഗ്രാഫ് കൂടി വാങ്ങിയാണ് റോബിന്റെ യാത്ര. പാലക്കാട്ടെത്തുമ്പോൾ ജി.പി.എസ് കണ്കടിവിറ്റിയുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കുന്നതിന് ഫോർട്ട് പെഡലേഴ്സ് ക്ലബ്ബ് അംഗങ്ങളുടെ സഹായം തേടിയിരുന്നു. വേണ്ട സൗകര്യങ്ങളേർപ്പെടുത്തി ക്ലബ്ബ് പ്രസിഡന്റ് വേണുഗോപാലൻ മണലടിക്കടം, ജയറാം കൂട്ടപ്ലാവിൽ, എ.ജി.ദിലീപ്, സുധിൻ, മൻസൂറലി, ജെറ്റോ ജോൺ, ആഹ്ലാദ്, ജിബിൻ റോബിന് സഹായവുമായി എത്തി. ക്ലബ് അംഗങ്ങൾ ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ യാത്ര തുടരുമ്പോൾ റോബിക്കൊപ്പം വളയാർ അതിർത്തിവരെ അനുഗമിച്ച് തമിഴ്നാട്ടിലേക്ക് യാത്രയാക്കി.
സഞ്ചരിച്ച രാജ്യങ്ങളിൽ സ്പെയിൻ ഏറെ ഇഷ്ടപ്പെട്ടു. ഇന്ത്യയിൽ മഹാരാഷ്ട്ര ഏറെ ഇഷ്ടപ്പെട്ടെന്നും കേരളത്തിലുള്ളവരുടെ ആഥിത്യ മര്യാദ ഏറെ സന്തോഷം നൽകി
റോബി ഡേയ്ഞ്ചർ വെബ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |