
കുഴൽമന്ദം: കുഴൽമന്ദം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം മഞ്ഞളൂർ വെട്ടുകാട് 13-ാം വാർഡിൽ നടന്നു. വാർഡ് പ്രസിഡന്റ് ഡി.ദിജേഷ് സ്വാഗതം പറഞ്ഞ ചടങ്ങ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി വി.സദാനന്ദൻ അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറി സി.വി.നാരായണൻ, ബ്ലോക്ക് ഭാരവാഹി കൃഷ്ണൻ കുട്ടി, വാർഡ് മെമ്പർ വി.ഡി.ശോഭനകുമാരി, മഹിളാകോൺഗ്രസ് വാർഡ് പ്രസിഡന്റ് കൃഷ്ണഭായ് ടീച്ചർ, കോൺഗ്രസ് നേതാക്കൻമാരായ കുമാരൻ, ചെന്താമാര അനന്തൻ, പ്രേംനാഥ് തുടങ്ങിയവർ ആശംസകളും, ബ്ലോക്ക് ജനറൽ സെക്രട്ടറി വി.ആർ.ബാബുരാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |