SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

ജി.പ്രിയങ്ക ജില്ലാ കളക്ടർ

priyanga
പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേറ്റ ജി. പ്രിയങ്ക

പാലക്കാട്: ജി.പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതലയേറ്റു. കർണാടക സ്വദേശിനിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കളക്ടർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാർഷിക, വ്യവസായ, വിനോദ സഞ്ചാര മേഖലകളിൽ ജില്ലയുടെ വളർച്ചയ്‌ക്കൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നതായി ജില്ല കളക്ടർ പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിംഗ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL