
മണ്ണാർക്കാട്: സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ വഞ്ചിച്ചെന്നാരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.അസൈനാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ബാലഗോപാലൻ, എ.ശിവദാസൻ, കെ.ജി.ബാബു, വി.സുകുമാരൻ, അച്ചൻ മാത്യു, പി.ഉണ്ണികൃഷ്ണൻ, അസീസ് ഭീമനാട്, വി.പ്രീത, കെ.സി.എം.ബഷീർ, കെ.വേണുഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |