പാലക്കാട്: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തിയുടെ ആഭിമുഖ്യത്തിൽ 'വേനൽക്കാല പരിചരണം കന്നുകാലികൾക്ക്' എന്ന വിഷയത്തിൽ 21നു ഏകദിന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. കന്നുകാലികളിലെ വേനൽചൂട് സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം, പ്രജനനം, പ്രത്യുത്പാദനം, പാലുത്പാദനം എന്നിവയെങ്ങനെ മെച്ചപ്പെടുത്താം, വേനൽച്ചൂടിനെ ചെറുക്കാൻ പാർപ്പിട നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു വിദഗ്ദർ ക്ലാസുകളെടുക്കും. പങ്കെടുക്കാൻ 20നു മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04872370773
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |