SignIn
Kerala Kaumudi Online
Saturday, 24 October 2026 2.44 PM IST

പിരായിരിയിൽ പ്രവർത്തി ദിനങ്ങളിലും ഡോക്ടറില്ല

pirayiri
പിരായിരി പഞ്ചായത്ത്

 ആരോഗ്യ കേന്ദ്രത്തിലെത്തുന്നവർ ദുരിതത്തിൽ

പിരായിരി: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിട്ടും രോഗികളുടെ ദുരിതത്തിന് കിറവൊന്നുമില്ല. പിരായിരി പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിദിനങ്ങളിലും ഡോക്ടറില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഇവിടെ മിക്ക ദിവസങ്ങളിലും 12 മണി ആവുമ്പോഴേക്കും ഒ.പി ടിക്കറ്റ് നിറുത്തുകയും രണ്ടു മണിയോടെ ഡോക്ടർ പരിശോധന അവസാനിപ്പിക്കുകയും ചെയ്യും. ഇതോടെ ഉച്ചയ്ക്കുശേഷം ചികിത്സ തേടിയെത്തുന്ന രോഗികളാണ് പ്രതിസന്ധിയിലാകുന്നത്. ഉച്ചയ്ക്ക് ശേഷം വരുന്നവർ സമീപത്തെ ക്ലിനിക്കുകളിലോ സ്വകാര്യ ഡോക്ടർമാരെയോ കാണേണ്ട അവസ്ഥയാണ്.


ഗ്രാമീണ മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മിക്ക സമയത്തും ഡോക്ടർമാർ ഇല്ലെന്ന പരാതി വ്യാപകമാണ്. തിങ്കൾ,​ ചൊവ്വ,​ ബുധൻ ദിവസങ്ങളിൽ പ്രമേഹം, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയുള്ളതിനാൽ നിരവധി ആളുകളാണ് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നത്. അവധി ദിനങ്ങളിലും ഞായറാഴ്ചയും ആരോഗ്യ കേന്ദ്രങ്ങൾക്ക് അവധി കൂടിയാകയാൽ തിങ്കളാഴ്ച പൊതുവേ കൂടുതലാളുകൾ എത്താറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ഡോക്ടർ ഇല്ലാത്തതിനാൽ പിരായിരി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയവർ മടങ്ങി പോകേണ്ടിവന്നു. മാത്രമല്ല ആശുപത്രി കോമ്പൗണ്ടിലെ ഫാർമസിയും അടഞ്ഞു കിടപ്പായിരുന്നു.

22 ഓളം വാർഡുകൾ ഉൾപ്പെടുന്നതിനാൽ പിരായിരി, പള്ളിക്കുളം, കല്ലേക്കാട്, പൂടൂർ, അത്താലൂർ, കാടൂർ എന്നിവിടങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കൊടുന്തിരപ്പുള്ളിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്. കൂടുതൽ സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറി ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും കൂടുതൽ ഡോക്ടർമാരെ നിയോഗിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട സേവനം ലക്ഷ്യമിട്ട് കോടികൾ ചെലവഴിക്കുമ്പോഴും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിട്ടും സാധാരണക്കാരുടെ ദുരിതത്തിന് അറുതിയില്ല. ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PHC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL