SignIn
Kerala Kaumudi Online
Saturday, 24 October 2026 5.59 AM IST

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ്; ഖാരിഫിലെ തുകയ്ക്കായി കാത്തിരിപ്പ് നീളുന്നു

khalif

●തുക ലഭിക്കേണ്ടിയിരുന്നത് 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ

●വിളയ്ക്കനുസരിച്ച് ഹെക്ടറിന് 15,000 മുതൽ ഒരുലക്ഷംവരെ ആനുകൂല്യമുണ്ട്

●പദ്ധതിവഴി ആനുകൂല്യം ലഭിക്കുക 30 വിളകൾക്ക്

●സംസ്ഥാനത്ത് 2023 ലെ ഖാരിഫ് സീസണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 72,000 കർഷകർ

വടക്കഞ്ചേരി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിൽ 2023 ലെ ആദ്യ സീസണായ ഖാരിഫിലെ തുകയ്ക്കായി കാത്തിരിപ്പ് നീളുന്നു. 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് തുക ലഭിക്കേണ്ടിയിരുന്നത്. ഉടൻ നൽകുമെന്ന് ഇടക്കിടയ്ക്ക് അധികൃതർ ഉറപ്പുനൽകാറുണ്ട്. തുകയനുവദിക്കൽ അനിശ്ചിതമായി വൈകുന്നതിനാൽ മുടങ്ങിയേക്കുമോ എന്നാണ് കർഷകരുടെ ആശങ്ക.
വിളയ്ക്കനുസരിച്ച് നിശ്ചിത തുകയടച്ചാണ് പദ്ധതിയിൽ കർഷകർ രജിസ്റ്റർ ചെയ്യുന്നത്. കാലാവസ്ഥാമാറ്റം വിളവിനെ ബാധിച്ചില്ലെങ്കിലും തുക ലഭിക്കുമെന്നതാണ് പദ്ധതിയുടെ ആകർഷണം. വിളയ്ക്കനുസരിച്ച് ഹെക്ടറിന് 15,000 മുതൽ ഒരുലക്ഷംവരെ ആനുകൂല്യമുണ്ട്. സെപ്റ്റംബറിൽ പണം ലഭിക്കാത്തതിനെക്കുറിച്ച് കർഷകർ ആശങ്കയുന്നയിച്ചപ്പോൾ ഡിസംബറിനുള്ളിൽ തുക നൽകുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ ഡിസംബറിൽ തുക അനുവദിച്ചില്ല.

സംസ്ഥാന സർക്കാർ തുക അനുവദിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും ഉടൻ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് കമ്പനി അധികൃതർ അറിയിച്ചു. ഓൺലൈൻ പോർട്ടലിലെ സാങ്കേതികപ്രശ്നങ്ങളാണ് തടസമെന്നും ഇത് ഉടൻ പരിഹരിച്ച് ജനുവരിയിൽ തുക നൽകുമെന്നായിരുന്നു അടുത്ത ഉറപ്പ്. ജനുവരി കഴിഞ്ഞിട്ടും തുക അനുവദിച്ചിട്ടില്ല. നിരവധി വ്യാജ രജിസ്‌ട്രേഷനുകൾ വന്നതിനെത്തുടർന്ന് സൂക്ഷ്മ പരിശോധന നടത്തേണ്ടിവന്നതാണ് തുക വൈകാനിടയാകു ന്നതെന്ന് അധികൃതർ പറഞ്ഞു.

സംസ്ഥാന സർക്കാർ തുക അനുവദിച്ചിട്ടില്ല
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് നടപ്പാക്കുന്നത്. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ആനുകൂല്യം കണക്കാക്കിയ ശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് തുകയനുവദിക്കുന്നത്. 2023 ലെ ഖാരിഫ് സീസണിൽ കേന്ദ്രസർക്കാർ തുക അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ തുക അനുവദിച്ചിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി യാണ് കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KHARIF CROPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL