
ചിറ്റൂർ: ചിറ്റൂർ ഗവ. സർവ്വന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി പാലക്കാടും, അവൈറ്റിസ് ഹോസ്പിറ്റൽ പാലക്കാടും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ആൻഡ് നേത്ര പരിശോധന ക്യാമ്പ് ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ എസ്.ശിവദാസ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീദേവി, എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി കെ.വിജയകുമാരൻ, അവൈറ്റിസ് മാനേജർ ബെന്നി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി സി.ഗിരിജാവല്ലഭൻ സ്വാഗതവും സംഘം ഡയറക്ടർ ആർ.നാരായണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |