SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

ആശവർകർമാർക്ക് ഐക്യദാർഢ്യം

prathishedham

മണ്ണാർക്കാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് നഗരസഭയ്ക്ക് മുൻപിൽ ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടും ജോലിക്ക് തിരികെ കയറാത്തവരെ പിരിച്ചു വിടുമെന്നുമുള്ള സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ടുമുള്ള പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ഡി.പ്രേംകുമാർ അദ്ധ്യക്ഷനായി. നേതാക്കളായ കെ.ബാലകൃഷ്ണൻ, അരുൺകുമാർ പാലക്കുറുശ്ശി, സതീശൻ താഴത്തേതിൽ, പി.ഖാലിദ്, ബഷീർ ചെങ്ങോടൻ, അമീർ, മുഹമ്മദാലി, ജയ് മോൻ, കണ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PRATHISHEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL