അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ കമ്മിറ്റിയുടെയും സഹപാഠി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. 25 വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടങ്ങുന്ന സംഘം ബേപ്പൂർ തുറമുഖം, കോഴിക്കോട് പ്ലാനറ്റോറിയം, ബീച്ച് എന്നിവ സന്ദർശിച്ചു. ബേപ്പൂർ കായലിൽ ബോട്ട് യാത്രയും നടത്തി. സഹപാഠി ക്ലബ് കൺവീനർ പി.ദിവ്യ, അദ്ധ്യാപകരായ സി.ബഷീർ, സി.നഫീസ, കെ.ഹംസക്കുട്ടി, സി.സക്കീന തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |