ചിറ്റൂർ: ഭിന്നശേഷിക്കാരായ (വീൽ ചെയർ) ഭർത്താക്കന്മാരെ പരിപാലിക്കുന്ന ഭാര്യമാരേയും അമ്മമാരേയും
ചിറ്റൂർ പ്രതികരണവേദി വനിതാ അംഗങ്ങളെയും ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. വനിത ദിനാചരണത്തിന്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങ് സാമൂഹിക പ്രവർത്തക ചിത്ര അഭയ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ പ്രതികരണ വേദി പ്രസിഡന്റ് എ.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി ചിറ്റൂർ, ശെൽവൻ മാനാംകുറ്റി, ആർ. പ്രസാദ്, വിനോദ് ചന്ദ്രൻ, ടി.വിനു, സെക്രട്ടറി എം.മജേഷ്, ട്രഷറർ ഷാജി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |