ശ്രീകൃഷ്ണപുരം: വനിതാ ദിനത്തോടനുബന്ധിച്ചു മണ്ണമ്പറ്റ പുളിയക്കാട്ടുതെരുവ് എം.വി.കിട്ടു സ്മാരക വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയും ശാക്തീകരണവും സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്.പ്രസിഡന്റ് എ.എം.ഉഷാദേവി ഉദ്ഘാടനം ചെയ്തു. കെ.സജിത അദ്ധ്യക്ഷത വഹിച്ചു. ജി.ആർ.സി ഫെസിലിറ്റേറ്റർ വി.പ്രമീള കുമാരി ക്ലാസെടുത്തു. ഹരിത കർമ്മസേന പ്രവർത്തകരെയും മുതിർന്ന സ്ത്രീകളെയും ആദരിച്ചു. പഞ്ചായത്തംഗം കെ.കെ.ലിനി ഹരിതഗ്രന്ഥശാല പ്രഖ്യാപനം നടത്തി. മണ്ണമ്പറ്റ അക്ഷരശ്രീ എ.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക പി.ബിജി, കെ.വിജിഷ, കാവ്യ സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |