പറളി: എസ്.എൻ.ഡി.പി യോഗം, പാലക്കാട് വെസ്റ്റ് യൂണിയൻ വനിതാസംഘം സംഘടിപ്പിച്ച വനിതാ ദിനാഘോഷം യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് സുശീല ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശഷിജ ശശികുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണിക്കൃഷ്ണൻ, സൈബർ സേന ജില്ലാ കൺവീനർ പ്രശാന്ത് ചാത്തംകണ്ടം എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം ഭാരവാഹികളും വിവിധ ശാഖായോഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |