മുതലമട: പഞ്ചായത്തിൽ 2025-26 വർഷത്തേക്കുള്ള 49 കോടി രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. കൃഷി, കുടിവെള്ളം, മാലിന്യ നിർമാർജനം, ലൈഫ് മിഷൻഭവന പദ്ധതി, പട്ടികജാതി, പട്ടിക വർഗ ഉന്നമനം, ദാരിദ്ര്യ നിർമ്മാർജനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് മുൻ തൂക്കം നൽകി 51 കോടി രൂപ വരവും 49 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |