SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

കൗൺസിൽ യോഗം

anil
കേരളാ സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻ‌ഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് അനിൽ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

മലമ്പുഴ: കുത്തക മുതലാളിമാരെ രക്ഷിക്കാനും ചെറുകിട വാഹന കച്ചവടക്കാരെയും ബ്രോക്കർമാരേയും ഇല്ലായ്മ ചെയ്യാനുമുള്ള 'ഓതറൈസേഷൻ' മോട്ടോർ വാഹന നിയമം എല്ലാ വിഭാഗം ആളുകളേയും ജീവിക്കാനുതകുന്ന രീതിയിലാക്കണമെന്ന് കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ വർഗീസ് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എം.ശിവകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ, ട്രഷറർ വൈ.സുമിർ, ജില്ലാ പ്രസിഡന്റ് കെ.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VEHICLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL