SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.45 AM IST

സെപ്തംബറിൽ വാഹന റീട്ടെയ്ൽ വിൽപ്പന 31.82% ഉയർന്നു

car

ന്യൂഡൽഹി: സെപ്തംബറിൽ രാജ്യത്തെ വാഹന റീട്ടെയ്ൽ വിൽപ്പന റെക്കോർഡ് ഉയരത്തിലെത്തി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 25,36,920 വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വർഷം സെപ്തംബറിനെ അപേക്ഷിച്ച് 31.82 ശതമാനവും ഓഗസ്റ്റിനെ അപേക്ഷിച്ച് 4.69 ശതമാനവും വളർച്ചയാണിത്. ഏപ്രിൽ-സെപ്തംബർ കാലയളവിലെ മൊത്തം റീട്ടെയ്ൽ വിൽപ്പന 1,55,12,319 യൂണിറ്റായി ഉയർന്നു. ഈ കാലയളവിൽ 20.77 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഇരുചക്ര വാഹന വിൽപ്പന 17,90,188 യൂണിറ്റായി 33.08 ശതമാനം വളർന്നു. പാസഞ്ചർ വാഹന വിൽപ്പന 4,27,213 യൂണിറ്റുകളോടെ 32.10 ശതമാനം ഉയർന്നു. വാണിജ്യ വാഹന വിൽപ്പന 37.62 ശതമാനം വർധിച്ച് 1,03,557 യൂണിറ്റിലെത്തി. സെപ്തംബറിൽ ആദ്യമായാണ് ഈ വിഭാഗത്തിന്റെ പ്രതിമാസ വിൽപ്പന ഒരു ലക്ഷം കടക്കുന്നത്. മുച്ചക്ര വാഹനങ്ങൾ 22.25 ശതമാനവും ട്രാക്ടറുകൾ 13.75 ശതമാനവും വീൽഡ് കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് 38 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയ്ൽ വിൽപ്പനയും സെപ്തംബറിൽ റെക്കോർഡിലെത്തി. 3,34,339 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മൊത്തം വാഹന റീട്ടെയ്ൽ വിൽപ്പനയിൽ ഇവികളുടെ വിഹിതം 13 ശതമാനമായി. ഇരുചക്ര വാഹനങ്ങളിൽ ഇത് 11.58 ശതമാനവും പാസഞ്ചർ വാഹനങ്ങളിൽ 8.45 ശതമാനവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GROWTH IN VEHICLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360