SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

സഹായിയെ അനുവദിക്കാം

helper
election

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ളവർക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിന് മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിംഗ് കമ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടൺ അമർത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സഹായിയെ അനുവദിക്കൂ. വോട്ട് ചെയ്യുമ്പോൾ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. സ്ഥാനാർത്ഥികളെയും പോളിംഗ് ഏജന്റുമാരെയും സഹായികളാകാൻ അനുവദിക്കില്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയാകാനും അനുവദിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL