SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

മിനിമാസ്റ്റ് നവീകരിച്ചു 

light
വിളയൂർ സെന്ററിലെ നവീകരിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ നിർവഹിക്കുന്നു.

പട്ടാമ്പി: ഏറെ കാലമായി വെളിച്ചം മങ്ങിയിരുന്ന വിളയൂർ സെന്ററിലെ മിനിമാസ്റ്റ് ലൈറ്റ് നവീകരിച്ച് വിളയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ വികസന തുടക്കം. 10 വർഷം മുമ്പ് അന്നത്തെ എം.എൽ.എ സി.പി.മുഹമ്മദ് സ്ഥാപിച്ചതായിരുന്നു മിനിമാസ്റ്റ് ലൈറ്റ്. വർഷങ്ങളായി വിളയൂരിലെ വ്യാപാരികളുടെയും സമീപ വാസികളുടെയും നിരന്തര ആവശ്യമായിരുന്നു ലൈറ്റ് നവീകരിക്കണം എന്നത്. നവീകരിച്ച ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ നിർവഹിച്ചു. മെമ്പർമാരായ എം.ടി.അമീർ, ഷഹന ഷഫീഖ്, മുൻ മെമ്പർ സി.പി.ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL