SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

കേൾവി ദിനാചരണം

kelvi
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ലോക കേൾവി ദിനാചരണം.

പാലക്കാട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ലോക കേൾവി ദിനാചരണം സംഘടിപ്പിച്ചു. കുട്ടികളിലെ കേൾവി തകരാറുകൾ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി.അഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദു കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കൃഷ്ണദാസ്, ഡോ. സുരേഷ്, നഴ്സിംഗ് സൂപ്രണ്ട് രജനി, മീഡിയ ഓഫീസർ സയന, ഡോ. നവീൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL