SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

മഹാകുംഭാഭിഷേകം

kumbhabhishekam
പയ്യല്ലൂർ പുരട്ടീൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ജീർണ്ണോദ്ധാരണ അഷ്ടബന്ധന പുനഃപ്രതിഷ്ഠ മഹാകുംഭാഭിഷേകം.

കൊല്ലങ്കോട്: പയ്യല്ലൂർ പുരട്ടീൽ ഭഗവതി ക്ഷേത്രത്തിലെ ജീർണ്ണോദ്ധാരണ അഷ്ടബന്ധന പുനഃപ്രതിഷ്ഠ മഹാകുംഭാഭിഷേകം ക്ഷേത്രം തന്ത്രി നെല്ലിശ്ശേരി ശ്രീനിവാസ ഭട്ടാചാര്യരുടെയും മേൽശാന്തി ബ്രഹ്മശ്രീ പയ്യല്ലൂർ ശ്രീനിവാസ ഭട്ടാചാര്യരുടെയും കാർമ്മികത്വത്തിൽ നടന്നു. വിശേഷാൽ പൂജകൾ, അന്തഹോമം, അഗ്നി കുംഭ സമാരോഹണം, ദശാദാനം, മുഹൂർത്ത ദാനം, പ്രത്യക്ഷ ഗോദാനം, പൂർണ്ണ ഹൂതി, രാവിലെ ഒമ്പതരയ്ക്ക് ശ്രീ പുരട്ടീൽ ഭഗവതിക്കും ഭദ്രകാളിക്കും പരിവാര ദേവന്മാർക്കും മഹാകുംഭാഷിഷേകം നടന്നു. തുടർന്ന് ദശദർശനം, മഹാനിവേദ്യം, മഹാദീപാരാധന, പ്രസാദ വിതരണം, ആചാര വൈദിക സംഭാവന, അന്നദാനം, ചാന്താട്ടവും ഗുരുതി പൂജയും കാഴ്ച്ച ശീവേലിയും നടന്നു. പുരട്ടീൽ ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ഗണപതിയാരം ചൈതന്യ മഹാഗണപതി ക്ഷേത്രത്തിൽ 18 മുതൽ 20 വരെ അഷ്ടബന്ധന മഹാകുംഭാഭിഷേകവും നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL