SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

നായയുടെ കടിയേറ്റു

dog
street dog

വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട്ടിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. പ്രഭാത നടത്തത്തിനിറങ്ങിയ കിഴക്കഞ്ചേരി ഇളവംപാടം നാരായണൻ (58), അങ്ങൂട് വലിയവിള വീട്ടിൽ മാധവി രാജു (60), ബൈക്ക് യാത്രികൻ കാരപ്പാടം കുന്നങ്കാട് പ്രദീപൻ (51) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടു കൂടിയാണ് സംഭവം. മമ്പാട് സ്‌കൂളിന് മുന്നിൽ വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ പിന്തുടർന്നാണ് നായ ആക്രമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL