SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

മംഗലം ഡാം ഇന്ന് തുറക്കും

mangalam-dam
mangalam dam

പാലക്കാട്: ജില്ലയിൽ വേനൽക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മംഗലം ഡാമിന്റെ റിവർ സ്ല്യൂയിസ് വഴി ഇന്ന് രാവിലെ എട്ടിന് പുഴയിലേക്ക് വെള്ളം തുറന്നുവിടും. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കേരള വാട്ടർ അതോറിറ്റിയും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡാം തുറക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL