ശ്രീകൃഷ്ണപുരം: ഏറെ ശോചനീയാവസ്ഥയിലായ വീട്ടിൽ കഴിഞ്ഞു വന്ന നിർധന കുടുംബാംഗമായ പുളിക്കൽ പറമ്പിൽ സുന്ദരിക്കും കുടുംബത്തിനും സുമനസുകളും ഉദാരമതികളുമായ നാട്ടുകാരുടെ കൂട്ടായ്മയിൽ കൊച്ചുവീടൊരുക്കി. സംഭാവനയായും സാമഗ്രികൾ ലഭ്യമാക്കിയും സന്നദ്ധ പ്രവർത്തനം വഴി മനുഷ്യാദ്ധ്വാനം ലഭ്യമാക്കിയും നിർമ്മിച്ച വീട് നാടിന്റെ ജനകീയ കൂട്ടായ്മക്ക് ഉത്തമ ഉദാഹരണമായി. ഗൃഹനാഥയായ സുന്ദരി തന്നെ ദദ്രദീപം തെളിച്ച് ഗൃഹ പ്രവേശന ചടങ്ങ് നടത്തി. ചടങ്ങിൽ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ, എം.സി.വാസുദേവൻ, കെ.ജയകുമാർ, സി.ജയശ്രി, പി.സുധീഷ്, എസ്.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |