SignIn
Kerala Kaumudi Online
Monday, 18 May 2026 11.23 PM IST

ബഹുജന കൺവൻഷൻ

convension
കരിമ്പുഴ കാഞ്ഞിരായിക്കടവിൽ നിർമ്മിക്കുന്ന തടയണ നിർമ്മാണം തടസ്സപ്പെടുത്തുന്ന കരിമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ നടന്ന ബഹുജന കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി കെ.ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: കരിമ്പുഴ കാഞ്ഞിരായിക്കടവിൽ നിർമ്മിക്കുന്ന ഗോവൻ മോഡൽ ജലബന്ധാര തടയണ നിർമ്മാണം തടസ്സപ്പെടുത്തുന്ന കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടിക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് 20ന് ബഹുജന മാർച്ച് സംഘടിപ്പിക്കാൻ ബഹുജന കൺവെൻഷൻ തീരുമാനിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ജയദേവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം.മോഹനൻ, കെ.ടി.രാമചന്ദ്രൻ, കെ.ശ്രീധരൻ, എ.ശിവശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ.ഷീലാദേവി, കെ.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CONVENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL