SignIn
Kerala Kaumudi Online
Wednesday, 27 May 2026 12.54 AM IST

ജില്ലാ സമ്മേളനം

contractor

പാലക്കാട്: ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോ. പാലക്കാട് ജില്ലാ സമ്മേളനം കോസ്‌മോപൊളിറ്റൻ ക്ലബ്ബ് ഹാളിൽ വച്ച് വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പക്ഷപാതിത്വവും ഉദ്യോഗസ്ഥ അനാസ്ഥയും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന നിലവിലെ സാഹചര്യം ഒഴിവാക്കുന്നതിന് പുതിയ ഗവ. ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു. രമേശ് പിഷാരടി എം.എൽ.എ മുഖ്യഥിതിയായി. ജില്ലാ പ്രസിഡന്റ് പി.ഇ.തങ്കച്ചൻ അദ്ധ്യക്ഷനായി. യോഗത്തിൽ എ.കെ.ജി.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, സംസ്ഥാന രക്ഷാധികാരി കെ.സി.ജോൺ, വൈസ് പ്രസിഡന്റ്
നന്ദകുമാർ, ജില്ലാ സെക്രട്ടറി എ.വി.സച്ചിദാനന്ദൻ, സംസ്ഥാന ഓർഗാനൈസിഡ് സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CONTRACTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL