ശ്രീകൃഷ്ണപുരം: തപാൽ വകുപ്പിന്റെയും മണ്ണമ്പറ്റ അങ്കണവാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മണ്ണമ്പറ്റ ഹെൽത്ത് സെന്ററിൽ ആധാർ മേള സംഘടിപ്പിച്ചു. ആധാർ രേഖകൾ കാലികമാക്കൽ, ജനന തീയതി ചേർക്കൽ, പുതിയ ആധാർ കാർഡ് എടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. ആധാർ മേള ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.ഓമന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ.ലിനി, സി.സുജീഷ്, ഇ.രേഖ, എ.കെ.പ്രേമദാസൻ, വൈശാഖ്, കെ.ബിന്ദു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |