പാലക്കാട്: ഭാരത സെൻസസ് 2027 ന്റെ ഭാഗമായി പാലക്കാട് നഗരസഭയിൽ സെൻസസ് പ്രവർത്തനങ്ങൾ നടത്തുന്നതിനായി നിയോഗിച്ച എന്യൂമറേറ്റർമാർ, സൂപ്പർവൈസർമാർ എന്നിവർക്കുള്ള പരിശീലനം പൂർത്തിയായി. ഗവ. മോയൻസ് മോഡൽ ഹൈസ്‌കൂൾ ഹാളിലാണ് പരിശീലനം നടത്തിയത്. സെൽഫ് എന്യൂമറേഷനിൽ ചോദ്യാവലി പൂരിപ്പിക്കേണ്ട വിധം, ട്രെയിനിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ട രീതി, വീട് സന്ദർശന വേളയിലെ വിവരശേഖരണം, പെരുമാറ്റ രീതി മുതലായ വിഷയങ്ങളിൽ ക്ലാസെടുത്തു. ഒരു ബാച്ചിൽ 49 പേര് വീതം ആകെ 294 പേർ പരിശീലനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |