പാലക്കാട്: കുഴൽമന്ദം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി/എസ്.എസ്.സി/ആർ.ആർ.ബി പരീക്ഷകളിൽ പരിശീലനം നൽകുന്നതിന് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മത്സരപരീക്ഷാ പരിശീലന മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. മണിക്കൂറിന് 500 രൂപ നിരക്കിലാണ് ഓണറേറിയം. അപേക്ഷകൾ ജൂൺ 20ന് വൈകീട്ട് അഞ്ചിനകം നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04922273777, 9847866388.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |