
മണ്ണാർക്കാട്: തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ല ഓഫീസുകളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി സ്റ്റാഫ് യൂണിയൻ എം.എസ്.യു (എസ്.ടി.യു) അംഗത്വ കാമ്പെയിൽ തുടങ്ങി. ജില്ലാതല ഉദ്ഘാടനം കോട്ടോപ്പാടത്ത് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കർ നിർവഹിച്ചു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഉമ്മർ, എം.എസ്.യു സംസ്ഥാന ട്രഷറർ കെ.പി അഫ്‌ലഹ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എം.അഷ്‌റഫ്, മൻസൂർ അലനല്ലൂർ, എൻ.സാബിത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |