SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

എൽ.ഡി.എഫ് ധർണ നടത്തി

dharna
പെരുമാട്ടി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന എൽ.ഡി.എഫ് ധർണ്ണ യുവ ജനതാദൾ (ഐ.എസ്.ജെ.ഡി ) സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് നടത്തുന്ന ധർണ്ണയുടെ ഭാഗമായി പെരുമാട്ടി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ എൽ.ഡി.എഫ് ധർണ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സരിത, പെരുമാട്ടി-2 സി.പി.എം ലോക്കൽ സെക്രട്ടറി പ്രകാശൻ, ഐ.എസ്.ജെ.ഡി ചിറ്റൂർ മണ്ഡലം സെക്രട്ടറി കെ.സുരേഷ്, മണ്ഡലം കമ്മിറ്റി അംഗം കെ.നാരായണൻകുട്ടി, പെരുമാട്ടി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ശശികുമാർ എന്നിവർ സംസാരിച്ചു. നല്ലേപ്പിള്ളി പഞ്ചായത്താഫീസിനു മുമ്പിൽ നടന്ന ധർണ സി.പി.എം ഏരിയാ കമ്മറ്റി അംഗം അഡ്വ. കെ.വിജയൻ ഉദ്ഘാടനം ചെയ്തു. വി.ഹക്കിം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു, ഐ.എസ്.ജെ.ഡി നിയോജക മണ്ഡലം സെക്രട്ടറി എസ്.വിനോദ് ബാബു, സി.എ.ശ്രീജിത്ത് കുമാർ, മുത്തലിഫ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL