പാലക്കാട്: സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കിൽ റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്തംബർ അഞ്ചിനകം വിവരങ്ങൾ നൽകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസമില്ലാതെ തുടർന്നും ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അല്ലെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ നിശ്ചിത സമയത്തിന് മുമ്പായി നടപടികൾ പൂർത്തിയാക്കണം. ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ റേഷൻ കാർഡിൽ ഉൾപ്പെടുത്താത്ത ഗുണഭോക്താക്കളുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് താലൂക്കിലെ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |