SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

മാവേലിയാത്ര

maveliyathra
ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച 'മാവേലിയാത്ര' അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അബ്ദുൽ ലത്തീഫ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പാലക്കാട്: ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച 'മാവേലിയാത്ര' അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അബ്ദുൽ ലത്തീഫ് ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് സംസ്‌കരിക്കുക തുടങ്ങിയ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആഘോഷങ്ങൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. ഹരിത കർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തുക, ജൈവഅജൈവ മാലിന്യങ്ങൾ വേർതിരിച്ച് കൈമാറുക, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളും പ്രചരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MAVELI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL