പാലക്കാട്: ജില്ലയിലെ കാർഷിക ഗ്രാമീണ മേഖലകളിലെ മറ്റ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ വികസനവും ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന 'സമഗ്ര 2026" പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനാ യോഗം സെപ്തംബർ ഒന്നിന് മന്ത്രി കെ.എ.തുളസിയുടെ അദ്ധ്യക്ഷതയിൽ ചേരും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, ജില്ലാബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. 100 കോടി രൂപയുടെ വായ്പാ സഹായ വിതരണത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |