ചിറ്റൂർ: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നയങ്ങൾ തൊഴിലില്ലായ്മ രൂക്ഷമാക്കുകയും രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂരിൽ നടന്ന എച്ച്.എം.എസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ദശലക്ഷണക്കിനു യുവാക്കൾ ഇന്ന് തൊഴിൽ രഹിതരാണ്. വികലമായ കേന്ദ്രനയം കാർഷിക മേഖലയേയും ഏറെ ബാധിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്ക് പ്രസിഡന്റ് ടി.കെ.പത്മനാഭൻ അദ്ധ്യക്ഷനായി. എച്ച്.എം.എസ്. ജില്ല പ്രസിഡന്റ് എ.രാമചന്ദ്രൻ, എസ്.വിനോദ് ബാബു (ഓട്ടോ തൊഴിലാളി യൂണിയൻ), കെ.തങ്കവേലു (ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ), ആർ.സുന്തരൻ (ചുമട്ട് തൊഴിലാളി യൂണിയൻ), മധു ( ബസ് തൊഴിലാളി യൂണിയൻ), സി.മധു (ചെത്ത് തൊഴിലാളി യൂണിയൻ), ജില്ല പഞ്ചായത്ത് മെമ്പർ സിന്ധു എന്നിവർ സംസാരിച്ചു. വിവിധ ക്ഷേമനിധിയിൽ നിന്നും അംഗങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കുടിശ്ശിക സഹിതം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആശാ വർക്കർ, അങ്കണവാടി ടീച്ചർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണമെന്നും കൺവെൻഷൻ വിവിധ പ്രമേയങ്ങൾ വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. മരണപ്പെട്ട ബസ് തൊഴിലാളി സതീഷിന്റെ കുടംബത്തിനായി ബസ് തൊഴിലാളികൾ സമാഹരിച്ച തുക ഭാര്യ പ്രിയക്ക് കെ.കൃഷ്ണൻകുട്ടി കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |