പാലക്കാട്: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പെരുമാറ്റച്ചട്ടലംഘനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ കളക്ടർ കെ.സുധീർ നിർദ്ദേശം നൽകി. പട്ടഞ്ചേരി പഞ്ചായത്തിലെ പറക്കാട്ടുചള്ള, കരിമ്പയിലെ വെട്ടം, ശ്രീകൃഷ്ണപുരത്തെ രാഗം കോർണർ, ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗർ, ആലത്തൂർ ബ്ലോക്കിലെ അത്തിപ്പൊറ്റ, ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്്. സ്ഥാനാർത്ഥികൾക്ക് നാളെവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |