പട്ടാമ്പി: കുമാരനല്ലൂർ മഹാകവി അക്കിത്തം സ്മാരക ഗവ. സ്‌കൂൾ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ജി കാപ്പ് വാർഷികം വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എം.അലി അദ്ധ്യക്ഷത വഹിച്ചു. റേഡിയോ ജോക്കി വിജിത വിജയകുമാർ മുഖ്യാതിഥിയായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ സാഹിത്യ മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ് പി.രാജീവ്, കെ.വേണുഗോവിന്ദൻ, സംഗീത സംവിധായകൻ മുരളി മേനോൻ, അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, പി.ടി.എ പ്രസിഡന്റ് വി.കെ.മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |