നെല്ലിയാമ്പതി: നെല്ലിയാമ്പതി പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ എല്ലാ കിണറുകളും ക്ലോറിനേഷൻ നടത്തി. പാടഗിരി ജനമൈത്രി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി.ബാബു ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പൊലീസ് ഓഫീസർ സുരേഷ് സംസാരിച്ചു. പാടഗിരി പരിസരത്ത് ആരംഭിച്ച ക്ലോറിനേഷൻ കാമ്പയിനിൽ നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.അഫ്സൽ, സൈനു സണ്ണി, എസ്.ശരൻ രാം എന്നിവരുടെ നേതൃത്വത്തിലാണ് ക്ലോറിനേഷൻ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |