SignIn
Kerala Kaumudi Online
Thursday, 15 October 2026 5.30 AM IST

പ്രതിഷേധിച്ചു

protest
കേരളവ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം.

പട്ടാമ്പി: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്തുന്നതിനെതിരെ കേരളവ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. മണ്ഡലത്തിലെ 19 യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് വ്യാപാരികൾ പന്തങ്ങളേന്തി പ്രകടനത്തിൽ അണിനിരന്നു. പടിഞ്ഞാറങ്ങാടി ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ടി.പി.ഷക്കീർ, കെ.ആർ.ബാലൻ, ഷമീർ വൈക്കത്ത്, എ.കെ.അബൂബക്കർ ആറങ്ങോട്ടുകര, ഫൈസൽ ആലൂർ, ഗഫൂർ, രവീന്ദ്രൻ, ബഷീർ, സുമേഷ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL