പാലക്കാട്: ഉപജില്ല ശാസ്ത്രമേള സമാപിച്ചു. ജി.എം.എം.ജി.എച്ച്.എസ്.എസ് പാലക്കാട് 844 പോയിന്റ് നേടി ഓവറാൾ ചാമ്പ്യൻമാരായി. രണ്ടാംസ്ഥാനം പാലക്കാട് ഭാരത മാതാ എച്ച്.എസ്.എസും (805 പോയിന്റ്), മൂന്നാംസ്ഥാനം കാണിക്കമാത ഇംഗ്ലീഷ് മീഡിയം ഗേൾസ് എച്ച്.എസ്.എസും( 787 പോയന്റ്) സ്വന്തമാക്കി. ഉപജില്ല ശാസ്ത്രമേളയുടെ സമാപന സമ്മേളനം കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഗേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാലിനി.ആർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി ഷൗക്കത്തലി, റോഷൻ ഷാ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |