ഒറ്റപ്പാലം: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.പി.പി.എ) ഒറ്റപ്പാലം മേഖലാ സമ്മേളനം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്നു. 2011ന് മുമ്പ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനകാലം സർവീസായി പരിഗണിച്ച് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസാക്കി.
കെ.പി.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. അച്യുതാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ടി.രാമദാസ്, പ്രസിഡന്റ് സി.ശാന്തകുമാർ, സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാൽ, മേഖലാ സെക്രട്ടറി കെ.രാമനുണ്ണി, പൊലീസ് പെൻഷൻ സൊസൈറ്റി സെക്രട്ടറി വി.ആറുമുഖൻ എന്നിവർ സംസാരിച്ചു. യു.കെ.മുഹമ്മദ് സ്വാഗതവും പി.പ്രമോദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.അച്യുതാനന്ദൻ (പ്രസി.), യു.കെ.മുഹമ്മദ് (വൈസ് പ്രസി.), കെ.രാമനുണ്ണി (സെക്ര.), പി.പ്രമോദ് (ജോ. സെക്രട്ടറി), ആർ.ജയരാജ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |