SignIn
Kerala Kaumudi Online
Thursday, 29 October 2026 1.29 AM IST

കാറും ബൈക്കും ഓടിച്ച് കുട്ടികൾ, രക്ഷിതാവിനെതിരെ കേസ്

police-case

അടൂർ: അമിത വേഗത്തിൽ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയ പതിനാറുകാരനും നെടുമൺ സ്വദേശിയായ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. കാറുടമയായ പതിനാറുകാരന്റെ മാതാവിനെതിരെ കേസെടുത്തു. ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളുകൾക്ക് സമീപം ഇവർ അമിതവേഗത്തിൽ വാഹനത്തിൽ ചീറിപ്പായുന്ന വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറക്കോട് ഏഴംകുളം ഭാഗത്ത് വച്ച് ട്രാഫിക് എസ്.ഐ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്കൂൾ വിദ്യാർത്ഥികളും വാഹനത്തിലുണ്ടായിരുന്നു. പതിനാറുകാരൻ വേറെയും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്നും ഇവ കണ്ടെത്തുമെന്നും പൊലീസ് പറ‌‌ഞ്ഞു. ബൈക്കിൽ നാലുപേരടക്കം സഞ്ചരിക്കുന്ന വീഡിയോ ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. റീൽസ് ചിത്രീകരിച്ചപ്പോൾ നെടുമൺ സ്വദേശി പ്രായപൂർത്തിയായിരുന്നില്ല. ഇരുവരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA