പാലക്കാട്: നവംബർ 22ന് ജില്ലയിൽ നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട് ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേർന്നു. ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 1,75,226 കുട്ടികൾക്കാണ് നവംബർ 22ന് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി 2,336 ബൂത്തുകൾ സജ്ജീകരിക്കുമെന്ന് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.കെ.അനിത പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) പി.ഷിബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു കെ.തോമസ് സ്വാഗതം ആശംസിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.റിയാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആഗ്നസ്, റെയിൽവേ ഡിവിഷൻ അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ സന്തോഷ് കുമാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |