ചിറ്റൂർ: ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത്, നെൽകൃഷിവികസന ഏജൻസി എന്നിവയിലൂടെ കൃഷിഭവൻ മുഖാന്തിരം പാടശേഖര സമിതികൾക്കു നൽകിയ കാർഷികോപകരണങ്ങൾ തുരുമ്പെടുത്ത് ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ അരണ്ടപ്പള്ളത്തെ കെട്ടിടത്തിനകത്തും പുറത്തും നിരവധി കാർഷികയന്ത്രങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിൽ ആലാങ്കടവിലുള്ള കെട്ടിടത്തിലും ലക്ഷങ്ങൾ വില പിടിപ്പുള്ള യന്ത്രങ്ങൾ തുരുമ്പെടുത്ത്ല മാറാലമൂടി കിടക്കുന്നുണ്ട്. വാങ്ങിയ ശേഷം ഒരുതവണപോലും ഉപയോഗിക്കാത്ത യന്ത്രങ്ങൾ വരെ വർഷങ്ങളായി ഇതിനകത്തുണ്ട് എന്നാണ് വിവരം. കൊയ്ത്ത് യന്ത്രം, മെതിയെന്ത്രം, നടീൽ യന്ത്രം, ട്രാക്ടർ, ടില്ലർ തുടങ്ങി നിരവധി യന്ത്രങ്ങൾ ഉണ്ട് ഇക്കൂട്ടത്തിൽ. ഇത്തരത്തിൽ കോടികളുടെ പൊതുമുതൽ വെറുതെ കിടന്നു നശിക്കുമ്പോൾ കൃഷി വകുപ്പോ കാർഷിക വികസന സമിതികളോ, പാടശേഖര സമിതികളോ ശ്രദ്ധിക്കുന്നുമില്ല. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
യന്ത്രങ്ങൾ നന്നാക്കും
നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഉപയോഗശൂന്യമായി കിടക്കുന്ന കാർഷികോപകരണങ്ങളും യന്ത്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |