
പട്ടാമ്പി: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ നടന്ന പാലക്കാട് ജില്ലാ സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കബഡി ചാമ്പ്യൻഷിപ്പ് വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പുരുഷ വിഭാഗത്തിൽ പാലക്കാട് ഭാരതമാതാ പബ്ലിക്ക് സ്‌കൂൾ ഒന്നാം സ്ഥാനവും, കിനാശ്ശേരി വാസവി വിദ്യാലയ രണ്ടാം സ്ഥാനവും, കൊല്ലങ്ങോട് ശ്രീ വിദ്യാലയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പാലക്കാട് ലയൺസ് സ്‌കൂൾ ഒന്നാം സ്ഥാനവും, പാലക്കാട് സെന്റ്. റാഫേൽസ് സ്‌കൂൾ രണ്ടാം സ്ഥാനവും, കുമരനെല്ലൂർ ഇസ്‌ലാഹിയ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് കെ.സോണിയ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |